https://jppkd.blogspot.com/2022/03/the-story-of-indian-child-19-shikha-in.html" style="clear: both; text-align: center;">
ഉറക്കം ഉണരുന്നത് 9 മണി ക്ക് കാരണം ഉറങ്ങുന്നത് 5 മാണിക്ക്, അത്ഭുതം തോന്നുന്നുവോ.. അതേ ജയപ്രകാശ് ഒരു തട്ടുകട നടത്തുന്ന വ്യക്തിയാണ് ഒരു ഒറ്റ വ്യക്തിയുടെ ശ്രമം കൊണ്ട് അനേകം പേർക്ക് ഭക്ഷണം പാകം ചെയ്ത് വിൽക്കുന്ന ചെറിയ എന്നാൽ നല്ല കച്ചവടം ഉള്ള കട.വൈകുന്നേരം 5pm ന് തുടങ്ങി രാത്രി 12 മണിവരെ കച്ചവടം നടത്തുന്ന ഒരു കട,
കച്ചവടത്തിന് ശേഷം കഴുകി വൃത്തിയാക്കി അടിച്ചുവാരി കടപൂട്ടി വീടെത്തുമ്പോൾ 2.am. കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് വീണ്ടും ഓൺലൈൻ മാർക്കറ്റിംഗ് ഒപ്പം പഠനവും
ഉറക്കം വന്നാൽ പോസിറ്റീവ് അഫാർമേഷൻ കേട്ടുകൊണ്ട് കിടക്കുന്നു
9 മണിക്ക് ഉണർന്നു കഴിഞ്ഞാൽ പ്രഭാത കൃത്യങ്ങൾക്ക് ശേഷം വീണ്ടും ഓൺലൈൻ മാർക്കെറ്റിങ്, ഇതേ സമയം കുടുംബം ഉച്ചയ്ക്ക് വഴിവക്കിൽ ഭിക്ഷക്കാർക്ക് വിതരണം ചെയ്യുവാനുള്ള ഭക്ഷണം തയാറാക്കും ഉച്ചയായാൽ ജയപ്രകാശ് മൂന്നുകൂട്ടം കറികൾ ചേർത്ത് പാക്ക് ചെയ്‌ത ഭക്ഷണപ്പൊതി ഒപ്പം കുപ്പിവെള്ളവുമായി റോഡിലേക്കിറങ്ങുന്നു
മാനസിക വിഭ്രാന്തി, വികലാംഗത, അനാഥരായവർ അങ്ങനെ തെരുവിൽ ഉറങ്ങുന്ന പാവം സഹോദരങ്ങൾക്ക് വെള്ളവും ഭക്ഷണവുമായി ജയപ്രകാശ് മുന്നിലെത്തുന്നു, തുടർന്ന് തലേ നാൾ കച്ചവടം ചെയ്ത് കിട്ടിയ പൈസകൊണ്ട് അടുത്ത ദിവസത്തേക്ക് ആവശ്യമായ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഒക്കെവാങ്ങി 4 മണിയോടുകൂടി വീടെത്തുന്നു ഓരോ ദിവസവും വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് ഭക്ഷണ വിതരണ സമയത്ത് ജയപ്രകാശിന് ഉണ്ടാവാറുള്ളത് ഇന്ത്യയുടെ തെക്കേ അറ്റത്തു കേരളത്തിൽ നടക്കുന്ന ഓരോ അനുഭവങ്ങൾ വായനക്കാർക്ക് ദിവസേന പങ്ക് വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു ആയതിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
നന്ദി
ജെപി പാലക്കാട്
Comments
Post a Comment